Palakkad Revenue District kalolsavam December 1,2,3,4,5, Dr.K.B.M.M.H.S School Thrithala

Sunday 1 January 2012

ജില്ലാ സ്‌കൂള്‍കലോത്സവത്തിന് ഇന്ന് വേദിയുണരും

പട്ടാമ്പി: റവന്യുജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച വേദിയുണരും. ഇനി നാലുനാള്‍ താളലയ നൃത്ത വര്‍ണങ്ങള്‍ ഇഴനെയ്യുന്ന കലോത്സവ രാപ്പകലുകള്‍. കലോത്സവത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ചവൈകീട്ട് നാലിന് വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് വിവിധ കലാരൂപങ്ങളുടെയും ചമയങ്ങളുടെയും അകമ്പടിയോടെയുള്ള ഘോഷയാത്രയും നടക്കും.

വല്ലപ്പുഴ സ്‌കൂളിന്റെ സ്ഥാപകനും മാനേജരും പ്രധാനധ്യാപകനുമായിരുന്ന കെ.വി. രാധാകൃഷ്ണന്‍നായരുടെ ഓര്‍മകൂടിയാണ് വല്ലപ്പുഴക്കാര്‍ക്ക് ഈ കലോത്സവം. രാവിലെ 9ന് വല്ലപ്പുഴ പഞ്ചായത്ത്പ്രസിഡന്റ് കെ. അബ്ദുറഹ്മാന്‍ കലോത്സവത്തിന് കൊടിയേറ്റും.

കോല്‍ക്കളി, ലളിതഗാനം, നാടകം, ഒപ്പന, കൂടിയാട്ടം തുടങ്ങിയ സ്റ്റേജിനങ്ങള്‍ തിങ്കളാഴ്ച രാവിലെമുതല്‍ ആരംഭിക്കും.

പ്രധാനവേദിയായ വല്ലപ്പുഴ എച്ച്.എസ്.എസ്സിലെ മൈലാഞ്ചിയില്‍ എച്ച്.എസ്., എച്ച്.എസ്.എസ്.വിഭാഗം കോല്‍ക്കളി, എച്ച്.എസ്.എസ്.വിഭാഗം കൂടിയാട്ടം, എച്ച്.എസ്., യു.പി.വിഭാഗം കൂടിയാട്ടം (സംസ്‌കൃതം) എന്നിവ നടക്കും.

ഒപ്പന വല്ലപ്പുഴ എച്ച്.എസ്.എസ്. ഗ്രൗണ്ടിലെ 'വളപ്പൊട്ടുകള്‍' വേദിയില്‍ തിങ്കളാഴ്ച രാവിലെമുതലാരംഭിക്കും.

സ്റ്റേജിനങ്ങള്‍ക്കായുള്ള 14 വേദികളില്‍ മൈലാഞ്ചി (വേദി-1), മയില്‍പ്പീലി (വേദി-2), അക്ഷരം (വേദി-3), വളപ്പൊട്ടുകള്‍ (വേദി-4), ഒഥല്ലോ (വേദി-5), മാനസി (വേദി-6), നളചരിതം (വേദി-7) എന്നിവ വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറിസ്‌കൂളിലും, മാമ്പഴം (വേദി-8), ആസാദി (വേദി-9) എന്നിവ വല്ലപ്പുഴ എ.എം.എല്‍.പി. സ്‌കൂളിലും അപരാഹ്നം (വേദി-10), ശൗഖിയാത്ത് (വേദി-11), ശാകുന്തളം (വേദി-12), റൂബ്ബിയാത്ത് (വേദി-13), ദിനാന്തം (വേദി-14) എന്നിവ ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറിസ്‌കൂളിലുമാണ് ഒരുക്കിയിട്ടുള്ളത്.

തമിഴ്കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും. ബുധനാഴ്ച വേദി 6, 7 ലാണ് തമിഴ്കലോത്സവം.

No comments:

Post a Comment