Palakkad Revenue District kalolsavam December 1,2,3,4,5, Dr.K.B.M.M.H.S School Thrithala

Thursday 29 December 2011

റവന്യുജില്ലാ കലോത്സവം വല്ലപ്പുഴയില്‍ രണ്ടിന് തുടങ്ങും



പട്ടാമ്പി: പാലക്കാട് റവന്യുജില്ലാ കലോത്സവം ജനവരി 2, 3, 4, 5 തീയതികളില്‍ വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ നടക്കും.

വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഓര്‍ഫനേജ്ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എ.എം.എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ 14 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.

തിങ്കളാഴ്ച വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറിസ്‌കൂളിലെ വേദി ഒന്നില്‍ കോല്‍ക്കളി (എച്ച്.എസ്., എച്ച്.എസ്.എസ്.), കൂടിയാട്ടം (എച്ച്.എസ്.എസ്), കൂടിയാട്ടം സംസ്‌കൃതം എച്ച്.എസ്., യു.പി.) എന്നിവയും വേദി 2ല്‍ എച്ച്.എസ്., എച്ച്.എസ്.എസ്. ചെണ്ട (തായമ്പക), ചെണ്ടമേളം, മദ്ദളം, പഞ്ചവാദ്യം, വൃന്ദവാദ്യം എന്നിവ നടക്കും. വേദി 3ല്‍ നാടകം (എച്ച്.എസ്.എസ്.), ഇംഗ്ലീഷ് സ്‌കിറ്റ് (എച്ച്.എസ്.എസ്.), നാലില്‍ ഒപ്പന (യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.), വേദി 5ല്‍ ലളിതഗാനം (യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. ആണ്‍/പെണ്‍), വേദി 6ല്‍ അക്ഷരശ്ലോകം (യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.), കാവ്യകേളി (എച്ച്.എസ്./എച്ച്.എസ്.എസ്.), വേദി 7ല്‍ കഥകളിസംഗീതം (എച്ച്.എസ്., എച്ച്.എസ്.എസ്. ആണ്‍/പെണ്‍), വേദി 8ല്‍ (എ.എം.എല്‍.പി.എസ്.ഹാള്‍) മലയാളം പദ്യംചൊല്ലല്‍ (യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.), മലയാളം പ്രസംഗം (യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.), വേദി 9ല്‍ പദ്യംചൊല്ലല്‍ ഹിന്ദി (യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.), പ്രസംഗം ഹിന്ദി (യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്.), ഓര്‍ഫനേജ് എച്ച്.എസ്.എസ്സിലെ വേദി 10ല്‍ സംസ്‌കൃതം വന്ദേമാതരം (യു.പി., എച്ച്.എസ്.), നാടകം (എച്ച്.എസ്.), സംസ്‌കൃതനാടകം (യു.പി.) എന്നിവയും നടക്കും.

ഓര്‍ഫനേജിലെ വേദി 12ല്‍ അറബിക് പദകേളി (യു.പി.), ക്വിസ് (യു.പി), തര്‍ജമ (യു.പി.,എച്ച്.എസ്.), ഗദ്യവായന (യു.പി.) എന്നിവയുണ്ടാകും.

വേദി 13ല്‍ അറബിക് പ്രസംഗം (യു.പി., എച്ച്.എസ്.), മോണോആക്ട് (യു.പി.), സംഭാഷണം (യു.പി., എച്ച്.എസ്.), മുശാഅറ (എച്ച്.എസ്.) എന്നിവയും 14ല്‍ അറബിക് ക്യാപ്ഷന്‍ രചന (എച്ച്.എസ്.), പോസ്റ്റര്‍ രചന (എച്ച്.എസ്.), നിഘണ്ടുനിര്‍മാണം (എച്ച്.എസ്.), ക്വിസ് (എച്ച്.എസ്.) എന്നിവ നടക്കും.

വല്ലപ്പുഴ എച്ച്.എസ്.എസ്സിലെ 1 മുതല്‍ 7 വരെയുള്ള റൂമുകളില്‍ ചിത്രരചനകള്‍, മലയാളം കഥാരചനകള്‍, കവിതാരചനകള്‍, ഉപന്യാസം, ഇംഗ്ലീഷ് കഥാരചന, കവിതാരചന, ഉപന്യാസം എന്നിവയും കാര്‍ട്ടൂണും ഹിന്ദി, ഉറുദു കഥാരചന, കവിതാരചന, ഉപന്യാസം എന്നിവയും റൂം 6ല്‍ ഇംഗ്ലീഷ് പദ്യംചൊല്ലല്‍, പ്രസംഗം, ഉറുദുപ്രസംഗം, പദ്യംചൊല്ലല്‍ എന്നിവയും നടക്കും.

ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1, 3, 4, 5 റൂമുകളില്‍ അറബിക് കഥാരചനയും എച്ച്.എസ്.എസ്. കവിതാരചനയും ഉപന്യാസം ജനറല്‍ (എച്ച്.എസ്., എച്ച്.എസ്.എസ്.) എന്നിവയും സംസ്‌കൃതം സമസ്യാപൂരണം, പ്രശേ്‌നാത്തരി, സംസ്‌കൃതം ഉപന്യാസം, ജനറല്‍ ഉപന്യാസം, ജനറല്‍ കഥാരചന, സംസ്‌കൃതം ഗദ്യപാരായണം (യു.പി), സിദ്ദരൂപോച്ചാരണം (യു.പി. ആണ്‍/പെണ്‍), അക്ഷരശ്ലോകം എന്നിവയും ഉണ്ടാകും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍

തൃശൂര്‍: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2012 ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയാണ് സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി.

നഗരത്തിലെ വിവിധ വേദികളിലായി മത്സരയിനങ്ങള്‍ നടക്കും. ഈ വര്‍ഷം മുതല്‍ കേരളനടനം എന്ന ഇനം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു